മലപ്പുറം: മലപ്പുറം മോങ്ങം പുല്‍പ്പറ്റയില്‍ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഒളമതില്‍ ആലുങ്ങാ
പറമ്പില്‍ മോളെയും (45), മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ശുചി മുറിയിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മ മിനി തൂങ്ങി മരിച്ച നിലയിലായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയതായാണ് പ്രാഥമിക നിഗമനം.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം. സഹോദരഭാര്യയാണ് മിനിമോളുടെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുളിമുറിയിലെ ബക്കറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടത്തുകയായിരുന്നു. കുഞ്ഞ് ബക്കറ്റില്‍ തലകീഴായി കിടക്കുന്ന നിലയിലായിരിന്നു. സംഭവത്തില്‍ മഞ്ചേരി പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.