വടകര: വിദ്യാഭ്യാസ രംഗത്ത് സമൂല പരിഷ്കരിക്കണം ഉദ്ദേശിക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് യാതൊരു ചര്‍ച്ചയും കൂടാതെ നടപ്പിലാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (കെഎസ്ടിയു) വടകര വിദ്യാഭ്യാസ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അധ്യാപക സംഘടനകളുമായും പൊതുസമൂഹവുമായും ചര്‍ച്ച ചെയ്യാതെ നടപ്പിലാക്കുന്ന ഏത് പരിഷ്കാരവും ദോഷമേ ചെയ്യൂ. കഴിഞ്ഞ ദിവസം നടത്തിയ വിദ്യാഭ്യാസ ഫയല്‍ അദാലത്ത് വെറും പ്രഹസനമാക്കിയതിലും നിയമനംഗീകാര ഫയലുകള്‍ അകാരണമായി നീട്ടിക്കൊണ്ടു പോകുന്ന സര്‍ക്കാര്‍ നിലപാടിലും യോഗം പ്രതിഷേധിച്ചു. പ്രസിഡണ്ട് എം.മഹമൂദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.ഗഫൂര്‍, ജില്ല ജനറല്‍ സെക്രട്ടരി ടി.ജമാലുദ്ദീന്‍, മണ്ടോടി ബഷീര്‍, ടി.കെ.മുഹമ്മദ് റിയാസ്, എ.കെ.അബ്ദുല്ല, എം.പി.മുഹമ്മദ് റഫീഖ്, സി.എച്ച്.സുനീത് ബക്കര്‍, സി.വി.മുസ്തഫ എന്നിവര്‍ ജനറല്‍ സെക്രട്ടറി കെ.കെ.മുഹമ്മദലി സ്വാഗതം പറഞ്ഞു.പസംഗിച്ചു.