പതിയാരക്കര: സത്യസന്ധതയുടെ വഴിയില്‍ തിളങ്ങുകയാണ് തൊഴിലുറപ്പു തൊഴിലാളികള്‍. മണിയൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 20
ലെ തൊഴിലാളികളാണ് വീണുകിട്ടിയ സ്വര്‍ണാഭരണം ഉടമയ്ക്ക് തിരികെ നല്കി മാതൃകയായത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് കോഴികുളങ്ങര അനഘയുടെ ബ്രേസ്ലെറ്റ് നഷ്ടമായത്. തെരച്ചിലില്‍ ആഭരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനിടയിലാണ് തൊഴിലുറപ്പ് ജോലിക്കിടയില്‍ മാണിക്കോത്ത് ലക്ഷ്മിക്കും കൂട്ടുകാര്‍ക്കും സ്വര്‍ണാഭരണം വഴിയില്‍ നിന്നു ലഭിക്കുന്നത്. അന്വേഷണത്തിലൂടെ ഉടമയെ കണ്ടെത്തി. പിന്നീട് ആഭരണം കൈമാറുകയും ചെയ്തു.
വാര്‍ഡ് മെമ്പര്‍ പ്രമോദ് കോണിച്ചേരിയുടെ നേതൃത്വത്തില്‍ തൊഴിലാളികളും നാട്ടുകാരും സത്യസന്ധത കാട്ടിയ തൊഴിലുറപ്പ് തൊഴിലാളികളെ അഭിനന്ദിച്ചു.