വടകര: വടക്കേ മലബാറിലെ പ്രസിദ്ധമായ വില്ല്യാപ്പള്ളി തിരുമന മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി
ബ്രഹ്‌മശ്രീ ഏറാഞ്ചേരി ഹരിഗോവിന്ദന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിനു തുടക്കമായി. അഖണ്ഡനാമജപം, കലവറ നിറയ്ക്കല്‍, പ്രസാദവിതരണം എന്നിവയും ഇന്നു നടന്നു.
നാളെ വൈകീട്ട് അഞ്ചിന് കാഴ്ചശീവേലി, ഏഴിന് സംഗീതകച്ചേരി, രാത്രി ഒന്‍പതിന് മ്യൂസിക് ആന്റ് ഡാന്‍സ് നൈറ്റ്. 31-ന് വൈകീട്ട് ഏഴിന് തായമ്പക, രാത്രി 8.30-ന് വിളക്കിനെഴുന്നള്ളത്ത്. ഫെബ്രുവരി ഒന്നിന് രാത്രി ഏഴിന് രംഗീഷ് കടവത്തിന്റെ പ്രഭാഷണം, രാത്രി ഒന്‍പതിന് പുന്നാട് പൊലികയുടെ നാടന്‍പാട്ട്, രണ്ടിന് രാത്രി ഏഴിന് ശിവന്‍ തെറ്റത്തിന്റെ പ്രഭാഷണം, 8.30-ന്
വിളക്കിനെഴുന്നള്ളത്ത്, ഒന്‍പതിന് സൗഹൃദരാവ്, മൂന്നിന് കാലത്ത് ഉത്സവബലി, വൈകീട്ട് 6.30-ന് തിരുവാതിരക്കളി, ഏഴിന് സോപാനസംഗീതം, ഒന്‍പതിന് പ്രാദേശിക കലാപരിപാടികള്‍ എന്നിവ നടക്കും. നാലിന് വൈകീട്ട് മൂന്നിന് മോതിരംവെച്ച് തൊഴല്‍, അഞ്ചുമണിക്ക് ഗ്രാമ ബലി, 11-ന് കരിമരുന്ന് പ്രയോഗം. അഞ്ചിന് കാലത്ത് ഗണപ തിഹോമം, ആറാട്ടുബലി, കലശ പൂജ, ആറാട്ട്, കൊടിയിറക്കല്‍. ആറാട്ടുസദ്യയോടെ ഉത്സവം സമാപിക്കും.