വടകര: എയര്‍കണ്ടീഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനയായ എച്ച്വിഎസിആര് എംപ്ലോയീസ് അസോസിയേഷന് വടകര താലൂക്ക് കമ്മിറ്റി വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രഷര്‍കുക്കര്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍ നല്കി. വാണിമേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെല്‍മ രാജു, പള്ളി വികാരി ടിന്‍സ് എന്നിവര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.
അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം കെ.എ.സുരേന്ദ്രന്, ജില്ലാ പ്രസിഡന്റ് ദീപേഷ് പിടി, താലൂക്ക് പ്രസിഡന്റ് നൗഷാദ് എം, താലൂക്ക് ട്രഷറര്‍ രൂപേഷ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്കി.