
വടകര: ഡിവൈഎഫ്‌ഐ വടകര നോര്‍ത്ത് മേഖലാ സെക്രട്ടറിയും സിപിഎം നോര്‍ത്ത്
ലോക്കല്‍ കമ്മിറ്റി അംഗവുമായ പുറങ്കര എം.വി.സുമേഷ് (39) ജീവനൊടുക്കിയ നിലയില്‍. ഇന്നലെ അര്‍ധ രാത്രി വീരഞ്ചേരിയിലെ എക്‌സ്‌പോ എന്ന തന്റെ
അലൂമിനിയം ഫാബ്രിക്കേഷന്‍ ഷോപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ എത്താന്‍
വൈകിയതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് ഷോപ്പില്‍ എത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കാണുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വടകര മുനിസിപ്പല്‍ 44-ാം വാര്‍ഡായ കൊയിലാണ്ടിവളപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. ഭാര്യ: സ്വാതി (പുറങ്കര ജെബിസകൂള്‍ അധ്യാപിക).
മക്കള്‍: ദ്രുപത്, വൈദേഹി. അച്ഛന്‍: സുരേന്ദ്രന്‍. അമ്മ: വത്സല (സിപിഎം വളപ്പില്‍ ബ്രാഞ്ച് അംഗം). സഹോദരന്‍: സുബീഷ് (സിപിഎം അഴിത്തല ബ്രാഞ്ച് സെക്രട്ടറി). ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വടകര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
















