
ഓര്‍ക്കാട്ടേരി: ഭയമില്ലാതെ പരീക്ഷയെ നേരിടാം എന്ന ആശയവുമായി എസ്എസ്എല്‍സി,
പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി ഏറാമല ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ നടന്ന ‘മുന്നൊരുക്കം’ ശ്രദ്ധേയമായി. പരിപാടി കുട്ടികള്‍ക്ക് ഏറെ പ്രയോജനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ വി.കെ.സന്തോഷ്‌കുമാറിന്റെ ആധ്യക്ഷതയില്‍ പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ രംഗീഷ് കടവത്ത് ഉദ്ഘാടനം ചെയ്തു. വടകര സയന്‍സ് സെന്റര്‍ അധ്യാപകന്‍
ഡോ.ഡിവിന്‍ മുരുഗേഷ് ക്ലാസെടുത്തു. സിഡിഎസ് മെമ്പറായി തെരഞ്ഞെടുത്ത ഷൈനി പടത്തലയെ ചടങ്ങില്‍ ആദരിച്ചു. സുബീഷ്.കെ.എം, സഹജഹാസന്‍, സുധീഷ് സയന്‍സ് സെന്റര്‍, ഷാജി പടത്തല, ലിസ്മ തട്ടാറത്ത്, ഇഷാന.ജെ.എസ്, മിഹ മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
















