വടകര : പുറങ്കരയില് കുഞ്ഞിരാമന് വക്കീൽപാലത്തിന് സമീപം പുഴയിൽ രണ്ടുവയസുകാരിയെ മരിച്ച
നിലയിൽ കണ്ടെത്തി. കുറുക്കോത്ത് കെസി ഹൗസിൽ ഷമീറിന്റെയും മുംതാസിന്റെയും മകൾ ഹവ്വ ഫാത്തിമയെയാണ് ഇന്ന് ഉച്ച 12 മണിയോടെ മരിച്ച നിലയിൽ വീടിനോട് ചേർന്ന പുഴയിൽ കണ്ടത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ വീടിന് മുൻഭാഗത്ത് 50 മീറ്റർ അപ്പുറമുള്ള പുഴയിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി.