പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയെ എത്തിച്ച നെന്മാറ പോലീസ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷം.
രോഷാകുലരായ ജനം ചെന്താമരയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് ഗേറ്റ് തള്ളിത്തുറന്ന് കടക്കാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് ലാത്തിവീശി. പിന്‍വാങ്ങിയ ജനക്കൂട്ടം വീണ്ടും സംഘടിച്ച് തിരികെയെത്തിയതോടെ പോലീസിനു വീണ്ടും ലാത്തിവീശേണ്ടിവന്നു. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷാവസ്ഥ ഏറെ പണിപ്പെട്ടാണ് ശാന്തമായത്.
പോത്തുണ്ടി മലയില്‍ ഒളിച്ചിരുന്ന പ്രതി ചെന്താമര രാത്രി വിശപ്പ് സഹിക്കാനാവാതെ വീട്ടിലേക്ക് മടങ്ങും വഴിയാണ് പോലീസ് പിടിയിലായത്. ഈ പ്രദേശത്ത് രാത്രി ഏറെ നേരം പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. ഇവിടെ നിന്നു പോലീസ് പിന്‍വാങ്ങിയെന്ന പ്രതീതിയുണ്ടാക്കിയ ശേഷം തന്ത്രപരമായാണ് പിടികൂടിയത്. എല്ലാവരും തെരച്ചില്‍ നിര്‍ത്തിയെന്ന് കരുതി വീട്ടിലേക്കുള്ള വഴിയില്‍ നടന്നുവന്ന പ്രതിയെ മഫ്തിയിലായിരുന്ന പോലീസുകാര്‍ പിടികൂടുകയായിരുന്നു എന്നാണ് പറയുന്നത്.
പിന്നാലെ ഇയാളെ വൈദ്യ പരിശോധനക്കു ശേഷം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. അപ്പോഴേക്കും
സംഭവമറിഞ്ഞ് ഇരച്ചെത്തിയ ജനക്കൂട്ടം പ്രതിയെ കൈയ്യില്‍ കിട്ടണമെന്ന നിലപാടിലായിരുന്നു. കൂടുതല്‍ പോലീസ് എത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. തുടര്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.
ജാമ്യത്തില്‍ ഇറങ്ങിയ പ്രതി സ്വന്തം ഭാര്യയെ കൊലപ്പെടുത്താന്‍ പദ്ധതി ഇട്ടിരുന്നതായി ഇയാള്‍ പോലീസിനു മൊഴി നല്കി. പോത്തുണ്ടിയിലെ വീട്ടിലേക്ക് ഭാര്യയെ വിളിച്ചുവരുത്തി വകവരുത്താനാണ് പദ്ധതിയിട്ടതെങ്കിലും ഇത് സാധിക്കാതെ വന്നു. ഇതിനിടയിലാണ് അയല്‍വാസിയായ സുധാകരനെ അക്രമിച്ചത്. ഓടിയെത്തിയ സുധാകരന്റെ അമ്മയേയും കൊലപ്പെടുത്തി.