വടകര: ഒഞ്ചിയം രക്തസാക്ഷി സ്ക്വയറില്‍ നിന്ന് കൊളുത്തിയ ദീപശിഖയിലെ അഗ്നി സിപിഎം ജില്ലാ സമ്മേളന നഗരിയില്‍
ജ്വലിച്ചു.
രക്തസാക്ഷി കുടുംബാംഗങ്ങളും നേതാക്കളും നൂറ്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും വളണ്ടിയര്‍മാരും അത്ലറ്റുകളും അണിനിരന്നാണ് ഒഞ്ചിയത്ത് നിന്ന് കൊളുത്തിയ ദീപശിഖ സമ്മേളന നഗരിയില്‍ എത്തിയത്.
ജില്ലാ സെക്രട്ടറിയറ്റംഗം കെ.കെ.മുഹമ്മദിന് രക്തസാക്ഷി മേനോന് കണാരന്റെ മകള്‍ നാണി ദീപശിഖ കൈമാറി. അത്ലറ്റുകള് റിലേയായി നീങ്ങിയ ജാഥക്ക് വഴി നീളെ സ്വീകരണം ലഭിച്ചു. മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചും ജാഥക്ക് നാടെങ്ങും അഭിവാദ്യമേകി. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന് ജാഥ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി പി ബിനീഷ് അധ്യക്ഷനായി, ജാഥാ ലീഡര്‍ കെ.കെ.മുഹമ്മദ് സംസാരിച്ചു. സംസ്ഥാന കമ്മറ്റിയംഗം കെ.കെ.ലതിക, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായഎം.മെഹബൂബ്, കെ.കെ.ദിനേശന്, പി.കെ.മുകുന്ദന്, എം.ഗിരീഷ്, ജില്ലാ കമ്മറ്റിയംഗങ്ങളായ
പി.കെ.ദിവാകരന്, കെ.പുഷ്പജ തുടങ്ങിയവര്‍ പങ്കെടുത്തു. വി ജിനീഷ് സ്വാഗതം പറഞ്ഞു.
ഒഞ്ചിയം ബാങ്ക് പരിസരം, റെയില്‍വേ ഗെയിറ്റ്, കണ്ണൂക്കര, മടപ്പള്ളി, നാദാപുരം റോഡ്, കെ ടി ബസാര്‍, കൈനാട്ടി, ചോറോട്, പെരുവാട്ടു താഴ, വീരഞ്ചേരി, വടകര ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജാഥക്ക് വരവേല്‍പ്പ് നല്കി.
സി.ഭാസ്കരന് ഏറ്റുവാങ്ങിയ ദീപശിഖ ജില്ലാ സെക്രട്ടറി പി മോഹനന് സമ്മേളന നഗരിയില്‍ ജ്വലിപ്പിച്ചു. ദീപശിഖ റാലി ചടങ്ങ്
മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വടകര ഏരിയാ സെക്രട്ടറി ടി.പി.ഗോപാലന് അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മറ്റി അംഗം പി.സതീദേവി, ജില്ലാ സെക്രട്ടറി പി.മോഹനന്, ദീപശിഖജാഥാ ലീഡര്‍ കെകെ മുഹമ്മദ്, സംസ്ഥാന കമ്മറ്റിയംഗം കെ കെ ലതിക, എ പ്രദീപ് കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരന് സ്വാഗതം പറഞ്ഞു.