വടകര: ഭക്ഷ്യ ധാന്യങ്ങൾ ഇല്ലാത്ത സംസ്ഥാനത്തെ റേഷൻ കടകൾക്ക് മുന്നിൽ അരി
എവിടെ സർക്കാറെ എന്ന മുദ്രാവാക്യം ഉയർത്തി സമരം. വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടക്കാതെരു റേഷൻ കടയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ ധർണ മുൻ ബ്ലോക്ക് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് വി.കെ.പ്രേമൻ അധ്യക്ഷത വഹിച്ചു.
രഞ്ജിത്ത് കണ്ണോത്ത്, ടി. പി. ശ്രീലേഷ്, എൻ കെ രവീന്ദ്രൻ, ഫൈസൽ തങ്ങൾ, ബിജുൽ ആയാടത്തിൽ, നടക്കൽ വിശ്വനാഥൻ, കമറുദ്ദീൻ കുരിയാടി, പി. കെ. പുഷ്പവല്ലി, രഞ്ജിത്ത് പുറങ്കര, കോറോത്ത് ബാബു, എം. രാജൻ, എ. പ്രേമകുമാരി, റീജ പറമ്പത്ത്, .സി. അജിത, സത്യഭാമ, എം. വേണുഗോപാലൻ എന്നിവർ സംസാരിച്ചു.