അഴിയൂര്‍: കോറോത്ത് റോഡ് പനാടെമ്മല് എംയുപി സ്കൂളില്‍ പിടിഎയുടെ
ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൊറിയന്‍ ആയോധനകലയായ തയ്ക്കൊണ്ടോ പരിശീലനം തുടങ്ങി. പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് ആസിഫ് കുന്നത്ത് നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് ഹസീന ബീവി അധ്യക്ഷത വഹിച്ചു. എ.കെ അബ്ദുല്ല, എംപിടിഎ പ്രസിഡണ്ട് റഹൂഫ സംസാരിച്ചു.
ഉദ്ഘാടനം ചടങ്ങിനോടനുബന്ധിച്ച് തയ്ക്കൊണ്ടോ പരിചയവും ഡെമോയും നടത്തി. പ്രമുഖ പരിശീലകന് ഫഹദ് തങ്ങളുടെ നേതൃത്വത്തിലാണ് പരിശീലനം. ആഴ്ചയില്‍ രണ്ടു ദിവസം നടക്കുന്ന പരിശീലന ക്ലാസ്സില്‍ രക്ഷിതാക്കളും പങ്കുചേരുമെന്ന് പിടിഎ ഭാരവാഹികള്‍ അറിയിച്ചു.