
നാരായണനഗറില്‍ കോടിയേരി ബാലകൃഷ്ണന് നഗറിലാണ് മൂന്നുദിവസത്തെ സമ്മേളനം. തെരഞ്ഞെടുത്ത 439 പേരുള്‍പ്പെടെ അഞ്ഞൂറിലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം 29ന് രാവിലെ 10ന് പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.ഭാസ്കരന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജന്, പി.കെ.ശ്രീമതി, എ.കെ ബാലന്, എളമരം കരീം, പി.സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ടി.പി.രാമകൃഷ്ണന്, ആനാവൂര്‍ നാഗപ്പന്, പുത്തലത്ത് ദിനേശന്, പി.എ.മുഹമ്മദ്

കരുത്തോടെ പാര്‍ട്ടി
വര്‍ധിതമായ കരുത്തും ജനപിന്തുണയും ആര്‍ജിച്ചാണ് വടകരയില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തകരും നേതാക്കളും ഒത്തുചേരുന്നതെന്ന് സി.ഭാസ്കരന് പറ
ഞ്ഞു. നിലവില്‍ 55,624 പാര്‍ടി അംഗങ്ങളുണ്ട്. 2021ല്‍ കോഴി ക്കോട് സമ്മേളിക്കുമ്പോഴുള്ളതിലും 4032 അംഗങ്ങള്‍ വര്‍ധിച്ചു. ഇപ്പോള്‍ ജില്ലയില്‍ 283 ലോക്കല്‍ കമ്മിറ്റികളും 4501 ബ്രാഞ്ചുകളുമുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ ആറു ലോക്കല്‍ കമ്മിറ്റികളും 135 ബ്രാഞ്ചുകളും അധികമായുണ്ടായി. വികസന-രാഷ്ട്രീയ വിഷയങ്ങളുയര്‍ത്തി സമരങ്ങളും പ്രചാരണങ്ങളും സംഘടിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ചും ന്യൂനപക്ഷ വിഭാഗങ്ങളിലടക്കം സ്വാധീനം വര്‍ധിപ്പിക്കാനുമായി. സ്ത്രീകളെ പാര്ട്ടിഅംഗങ്ങളായി മാത്രമല്ല നേതൃത്വത്തിലേക്കും വളര്‍ത്തിക്കൊണ്ടുവരാനും സാധിച്ചു. 395 ബ്രാഞ്ച് സെക്രട്ടറിമാര്‍ സ്ത്രീകളാ ണ്.10 ലോക്കലുകളെ നയിക്കുന്നതും വനിതകളാണ്. ബഹുജന സംഘടനകളിലൂടെ പതിനായിരങ്ങളെ പുതുതായി ആകര്‍ഷിക്കാനും സാധിച്ചു. ജില്ലയുടെ അടിസ്ഥാന പ്രശ്നനങ്ങള്‍ കൂടാതെ പൗരത്വഭേദഗതി, ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ പലസ്തിനടക്കമുള്ള അന്താരാഷ്ട്ര പ്രശ്നങ്ങള്‍ എന്നിവ ഉയര്‍ത്തി കോഴിക്കോട് വിപുലമായ പ്രചാരണസമ്മേളനങ്ങള് ഇക്കാലയളവില്‍ സംഘടിപ്പിച്ചു. ഭരണ ഘടനാസംരക്ഷണസമിതി, നവോഥാന സംരക്ഷണസമിതി ഇവയിലൂടെ വിവിധ സമുദായ-സാംസ്്കാരിക പ്രവര്‍ത്തകരെ പൊതുവിഷയങ്ങളില്‍ ഏകോപിപ്പിച്ച് നീങ്ങാനും പാര്‍ടി ഇടപെട്ടു. സമ്മേളനം വിജയിപ്പിക്കാന്‍ വടകര കേന്ദ്രീകരിച്ച് വിപുലമായ ഒരുക്കം നടക്കുന്നു. സെമിനാറുകള്‍ പുസ്തക-ചരിത്ര പ്രദര്‍ശനങ്ങള്‍, കലാപരിപാടികള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ട്രഷറര്‍ ടി.പി.ഗോപാലന്, പി.കെ.ദിവാകരന്, കെ.പുഷ്പജ, പി.കെ.ശശി എന്നിവര്‍
പങ്കെടുത്തു.