കോഴിക്കോട്: പൊതു സമൂഹത്തെ ജനാധിപത്യ, സാമൂഹിക, സാംസ്കാരിക ബോധമുള്ളവരാക്കി നിലനിര്‍ത്തിയതില്‍
ദിനപത്രങ്ങള്‍ നിര്‍വ്വഹിച്ച പങ്ക് നിസ്തുലമാണെന്നും സാമൂഹ്യ മാധ്യമങ്ങളുടെ കാലത്തും മൂല്യങ്ങള്‍ തകരാതെ ദിനപത്രങ്ങള്‍
സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രമുഖ മാധ്യമ പ്രവര്ത്തകന് വിനു വി.ജോസ് പറഞ്ഞു.
ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസിയേഷന് (എന്‍പിഎഎ) സംസ്ഥാന സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് പി.കെ സത്താര്‍ അധ്യക്ഷത വഹിച്ചു. അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ഗേറ്റ് വേ ആയിരുന്നു
പഴയ തലമുറക്ക് ദിനപത്ര വായനയെന്നും പുതു തലമുറ ആ നല്ല ശീലം ഉപേക്ഷിച്ചിരിക്കുന്നത് കാരണം വിദ്യാര്‍ഥികളില്‍ പോലും പൊതു വിജ്ഞാനം നന്നേ കുറയാന്‍ കാരണമായെന്നും മുഖ്യാതിഥിയായി സംസാരിച്ച മുന്‍മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.
സമ്മേളന ലാഗോ ഡിസൈനിംഗ് മത്സര വിജയിക്കുള്ള ആദരവ് കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വ്വഹിച്ചു. എന്‍പിഎഎ ദേശീയ വൈസ് പ്രസിഡന്റ് ഭഗവത് നാരായണന് ചൗരസ്യ മുഖ്യ പ്രഭാഷണം നടത്തി. പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, കോഴിക്കോട് കൗണ്‍സിലര്‍ നവ്യ ഹരിദാസ്, കര്‍ണാടക പത്രവിതരണ കൂട്ടായ്മ സംഘം പ്രിസിഡന്റ്
ശംഭുലിംഗ, നിസരി സൈനുദ്ദീന്‍, ഒ.സി.ഹനീഫ, സി.പി.അബ്ദുല്‍ വഹാബ്, സംസ്ഥാന ജന. സെക്രട്ടറി ചേക്കുട്ടി കരിപ്പൂര്‍, ട്രഷറര്‍ പി.വി.അജീഷ് എന്നിവര്‍ പ്രസംഗിച്ചു.
പത്ര ഏജന്റുമാരായി ദീര്‍ഘകാലം സേവനം ചെയ്തവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് സാംസ്കാരിക പരിപാടികള്‍ നടന്നു.
പത്ര വായനക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നതായും പത്ര ഏജന്റുമാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് പത്രഏജന്റുമാര്‍ പങ്കെടുത്ത റാലി സംഘടനയുടെ കരുത്ത് കാട്ടുന്നതായി. വിവിധ ജില്ലകളില്‍ നിന്ന് ഏജന്റുമാരും കുടുംബാംഗങ്ങളുമുള്പ്പെടെയുള്ളവരാണ് പ്രകടനത്തില്‍ അണിനിരന്നത്. നാസിക് ഡോളും ചെണ്ട മേളവും കൈകൊട്ടി കളിയും
പ്രകടനത്തിന് മാറ്റുകൂട്ടി. ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസിയേഷന് സംസ്ഥാന നേതാക്കളായ പി.കെ സത്താര്‍, ചേക്കുട്ടി കരിപ്പൂര്‍, പി.വി.അജീഷ്, സി.പി അബ്ദുല്‍ വഹാബ്, സലീം രണ്ടത്താണി, രാമചന്ദ്രന് നായര്‍, ടി.പി. ജനാര്‍ദ്ധന്‍, ബാബു വര്‍ഗീസ്, അരുണ്‍ നായര്‍,
എം ഉണ്ണി കൃഷ്ണന് നായര്‍, കെ.എ യാക്കൂബ് എന്നിവര്‍ നേതൃത്വം നല്കി.