പരിഷ്കരണം ഉൾപ്പടെ നിരവധി വിഷയങ്ങൾ ഉന്നയിച്ച് അഞ്ച് സംഘടനകളാണ് സമരത്തിൽ ഉണ്ടായിരുന്നത്. എല്ലാ മാസത്തെയും കമ്മീഷൻ അടുത്ത മാസം 15 നുള്ളിൽ തന്നെ നൽകുമെന്ന് തീരുമാനമായിട്ടുണ്ടെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.
ഇതിൽ ധനമന്ത്രിയുമായി സംസാരിച്ച് വ്യവസ്ഥ ഉണ്ടാക്കും. വേതന പാക്കേജ് കമ്മീഷൻ പരിഷ്കരണ ചർച്ചകൾ മാർച്ചിൽ ആരംഭിക്കുമെന്നും ചർച്ചയിലെ തീരുമാനം നടപ്പാക്കുമെന്നും ജി. ആർ അനിൽ അറിയിച്ചു.
ഭക്ഷ്യവകുപ്പും വ്യാപാരികളുമായി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടന്ന ചര്‍ച്ചയിലാണ് സമവായം ആയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അടിയന്തര സമവായ ചര്‍ച്ച നടന്നത്. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയെന്നും ചര്‍ച്ചയില്‍ സമവായം ആയില്ലെങ്കില്‍ കടകള്‍ ഏറ്റെടുക്കുമെന്നായിരുന്നു ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നത്.