അഴിയൂർ: കളിപ്പാട്ടങ്ങൾ വാങ്ങാനായി സ്വരുക്കൂട്ടി വെച്ച സമ്പാദ്യ കുടുക്ക വയനാട് ദുരിതാശ്വാസ ഫണ്ടിലേക്കായി വാർഡ് മെമ്പർക്ക് കൈമാറി ആറാം ക്ലാസുകാരി ആയിഷ മിനർവ്വ. അഴിയൂർ ഗ്രാമപഞ്ചായത്ത് 16ആം വാർഡിലെ എരിക്കിൽ ആയിഷാസിൽ അബ്ദുൽ റഹീം -റിഷാന ദമ്പതികളുടെ മകൾ ആയിഷ മിനർവ്വയാണ് കുഞ്ഞു മനസ്സിലെ സഹജീവി

സ്നേഹത്തിൻ്റെ മാതൃകയായത്. സ്വരൂപിച്ച നാണയത്തുട്ടുകൾ കൊണ്ട് അടുത്ത വർഷം കളിപ്പാട്ടങ്ങൾ വാങ്ങാനായിരുന്നു ആയിഷ മിനർവ്വയുടെ ഉദ്ദേശം. വയനാട് ദുരന്തത്തിൻ്റെ വാർത്തകൾ കേട്ട ആയിഷ മിനർവ്വ മാതാപിതാക്കളോട് കാര്യം പറഞ്ഞതിനെ തുടർന്ന് വാർഡ് മെമ്പർ സാലിം പുനത്തിൽ വീട്ടിലെത്തി സമ്പാദ്യക്കുടുക്ക സ്വീകരിക്കുകയായിരുന്നു. അഴിയൂർ കോറോത്ത് റോഡ് പനാടമ്മൽ യുപി സ്കൂൾ ആറാംതരം വിദ്യാർഥിനിയാണ് ആയിഷ മിനർവ്വ.