പുതുച്ചേരി: ജനുവരി 21 മുതല്‍ 25 വരെ പുതുച്ചേരിയില്‍ നടന്ന ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ ഗണിതവിഭാഗത്തില്‍ കേരളത്തെ
പ്രതിനിധീകരിച്ച് പങ്കെടുത്ത മേമുണ്ട ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥി ദേവാനന്ദ് എസ് ശിവയ്ക്കും അധ്യാപകനായ കെ.സന്തോഷിനും പുതുച്ചേരി സര്‍ക്കാറിന്റെ സ്പെഷ്യല്‍ പുരസ്കാരം. ഉപഹാരവും സര്‍ട്ടിഫിക്കറ്റും പുതുച്ചേരി സ്കൂള്‍ വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്ന് ഇരുവരും ഏറ്റുവാങ്ങി. സബ്ജില്ലാതലം മുതല്‍ സംസ്ഥാനതലം വരെ ഫസ്റ്റ് എ ഗ്രേഡ് നേടിയാണ് ദേവാനന്ദ് എസ് ശിവയും കെ സന്തോഷും ദക്ഷിണേന്ത്യന്‍ ഗണിത ശാസ്ത്രമേളയില്‍ പങ്കെടുത്തത്. ദേവാനന്ദ് എസ് ശിവ വിദ്യാര്‍ഥികള്‍ക്കായുള്ള വ്യക്തിഗത ഇനത്തിലും കെ സന്തോഷ് അധ്യാപര്‍ക്കായുള്ള പഠനസഹായി ഇനത്തിലുമാണ് മത്സരിച്ചത്.
