കുറ്റ്യാടി: ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ ട്രസ്റ്റ് നേതൃത്വത്തില്‍ വടയം എല്‍പി സ്കൂളില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് രോഗികള്‍ക്ക് ഏറെ ആശ്വാസമായി. മുക്കം കെഎംസിടി മെഡിക്കല്‍ കോളജും ഉമ്മന്‍ ചാണ്ടി ട്രസ്റ്റും നേതൃത്വം നല്കിയ ക്യാമ്പില്‍ ഓര്‍ത്തോ, ജനറല്‍ മെഡിസിന്, സര്‍ജറി, നെഞ്ച്, നേത്ര വിഭാഗങ്ങളിലായി നൂറ് കണക്കിന് പേര് ചികിത്സ തേടി.
കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ എന്‍.സുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് എസ്.ജെ.സജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കോമില്ലത്ത് നൗഷാദ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസി. ശ്രീജേഷ് ഊരത്ത്, മണ്ഡലം പ്രസി പി കെ സുരേഷ്, സ്വാഗത സംഘം ഭാരവാഹികളായ പി.പി. ആലിക്കുട്ടി, കേളോത്ത് കുഞ്ഞന്മത് കുട്ടി, ടി.സുരേഷ് ബാബു, എ.ടി. ഗീത, സെറീന പൂറ്റംഘി, എ.സി. മജീദ്, കെ.പി. മജീദ് ലീബ സുനില്‍ ,രാഹുല്‍ ചാലില്‍, ടി. അശോകന് , സെറീന വരപ്പുറത്ത്, ഷീജീഷ് കുയ്യാ നോട്ടുമ്മല്, പ്രമോദ് കുമാര്‍, മംഗലശ്ശേരി ബാലകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.