വടകര: മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ പൗലോ കൊയ്ലോ രചിച്ച ആൽകെമിസ്റ്റ് എന്ന നോവലിനെക്കുറിച്ച് പുസ്ക ചർച്ച സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ സുജേന്ദ്ര ഘോഷ് ഉദ്ഘാടനം ചെയ്തു. എട്ടാം ക്ലാസ്സിലെ വിദ്യാർഥികൾക്ക് ഈ നോവലിലെ

കുറച്ച് ഭാഗം പഠിക്കാൻ ഉണ്ട്. അതിനാലാണ് ലൈബ്രറി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ചർച്ച സംഘടിപ്പിച്ചത്. ഇത് കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമായി. സ്കൂൾ മൾട്ടി മീഡിയ ഹാളിൽ നടന്ന പുസ്തകചർച്ചക്ക് ടി.കെ ഷൈജു സ്വാഗതം പറഞ്ഞു. ഉമാദേവി അധ്യക്ഷ്തയും വഹിച്ചു. കെ പി ശ്രീകല നന്ദി പറഞ്ഞു.