ഗ്രാമപഞ്ചായത്ത് ശുചിത്വ പദയാത്ര സംഘടിപ്പിച്ചു. വൈക്കിലശ്ശേരി യുപി സ്കൂളില്‍ നിന്ന് ആരംഭിച്ച പദയാത്ര മാങ്ങോട്ടുപാറ ടൗണില്‍ അവസാനിച്ചു. മാര്‍ച്ചില്‍ കേരളം സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമാകും. ഇതിനു മുന്നോടിയായി വിവിധ തലങ്ങളില്‍ പ്രചാരണ പരിപാടികള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ചോറോട്ടെ ശുചിത്വ പദയാത്ര.
വാര്‍ഡുകള്‍ തോറും ഊര്‍ജിതമായ പ്രവര്‍ത്തനം നടക്കും. ടൗണുകളിലും ശുചീകരണം സജീവമാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരന് ഉദ്ഘടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ സി നാരായണന് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലിന്‍ഷി കെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയില്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജീവന് വള്ളില്‍ നന്ദി പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷ ശ്യാമള പൂവേരി, വാര്‍ഡ് അംഗങ്ങളായ പുഷ്പ മഠത്തില്‍, പ്രസാദ് വിലങ്ങില്‍, അബൂബക്കര്‍, സജിതകുമാരി, റീന പി.പി, ലിസി പി, ഷിനിത, ജംഷിദ, ജിഷ, ലളിത, ആബിദ,വൈക്കിലശ്ശേരി യൂ പി സ്കൂള്‍ ഹരിതസഭ അംഗങ്ങളായ വേദ എസ്.ബി, ഫസ, ലുബീന, അധ്യാപകര്‍, അസി സെക്രട്ടറി അനീഷ് കുമാര്‍, വിഇഒ വിനീത പി, ഹരിതകേരള മിഷന് ആര്‍പി ഷംന, സിഡിഎസ് ചെയര്‍പേഴ്സണ്‍ അനിത, ഹരിതസേന അംഗങ്ങള്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, സിഡിഎസ് അംഗങ്ങള്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.