കൈവേലി: ആരോഗ്യ വകുപ്പ് നരിപ്പറ്റ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ശുചിത്വ നിലവാര പരിശോധന നടത്തി.
കണ്ടോത്ത്കുനി, ചീക്കോന്ന്, കൈവേലി, മുള്ളമ്പത്ത് എന്നിവിടങ്ങളിലായിരുന്നു പരിശോധന. കമ്പനി മുക്കിലെ ഇറച്ചി കടയില്‍ നിന്ന് അറവുമാടുകളുടെ രക്തം പൊതു ഓടയിലേക്ക് ഒഴുക്കിയതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സെക്രട്ടറി 7000 രൂപ പിഴ ചുമത്തി. ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ നിന്നും കാലാവധി കഴിഞ്ഞതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ പാല്, മറ്റ് ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവ കണ്ടെത്തി വ്യാപാരികളെ കൊണ്ട് തന്നെ നശിപ്പിച്ചു.
പരിശോധനയ്ക്ക് നരിപ്പറ്റ കുടുംബ ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.എസ്.സന്തോഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരായ എന്‍.കെ.ഷാജി, വി.അക്ഷയ്കാന്ത്, ഇ.ആര്.രഞ്ജുഷ എന്നിവര്‍ നേതൃത്വം നല്കി.

പരിശോധനയ്ക്ക് നരിപ്പറ്റ കുടുംബ ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.എസ്.സന്തോഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത്
