സംസ്ഥാനത്ത് രണ്ടാമതും കോഴിക്കോട് ജില്ലയിൽ ഒന്നാമതും എത്തി. വളയം ഗ്രാമ പഞ്ചായത്തിന് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ പുരസ്കാരം മന്ത്രി എം.ബി. രാജേഷ് സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
സി.പി. മുസാഫിർ അഹമ്മദ് (ഡെപ്യൂട്ടി മേയർ കോഴിക്കോട് കോർപ റേഷൻ ), ഡോ: ഷർമിള മേരി ജോസഫ (പ്രിൻസിപ്പൽ സെക്രട്ടറി എൽഎസ്ജിഡി), ശ്രീറാം സാംബശിവറാവു,(പ്രിൻസിപ്പൽ ഡയറക്ടർ എൽ എസ് ജി ഡി), പി.വി. അനുപമ (സ്പെഷ്യൽ സെക്രട്ടറി എൽഎസ്ജി ഡി), സി.മുഹമ്മദ് റഫീക്ക്(എഡിഎം) എന്നിവർ സന്നിഹിതരായി.
2021 ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാറിൻ്റെ ആദ്യ മന്ത്രിസഭായോഗമാണ് പദ്ധതി പ്രഖ്യാപിച്ചത് തുടർന്ന് 2021 ജൂലൈ മുതൽ 2202 ജനുവരി വരെ വാർഡ്തലത്തിൽ ജനകീയ സമിതികൾ രൂപീകരിച്ച് നടത്തിയ സർവ്വെയുടെ ഭാഗമായി കണ്ടെത്തിയ കുടുംബങ്ങളെ തിരഞ്ഞെടുത്ത് വാർഡ്തല സമിതികളും പഞ്ചായത്ത്തലസമിതിയും ഭരണസമിതി യോഗവും പട്ടിക അംഗീകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യ പരിപാലനം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതി തയ്യാറാക്കിയത്. ഭക്ഷണലഭ്യതകുറവ്, അടിസ്ഥാന വരുമാനമില്ലായ്മ, ആരോഗ്യകരമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന കുടുംബങ്ങൾക്കാവശ്യമായ കാര്യങ്ങൾ കൃത്യമായി തുടർന്നു പോരുന്നു പദ്ധതി മികച്ച നിലയിൽ നടപ്പിലാക്കി നേട്ടംകൈവരിക്കാൻ നേതൃത്വം നൽകിയ ജനപ്രതിനിധികൾ, ജീവനക്കാർ, ജനകീയ സമിതി പ്രവർത്തകർ എന്നിവരെ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. പ്രദീഷ് അഭിനന്ദിച്ചു.