നിയന്ത്രണത്തിന് കൂടുതല്‍ ശക്തി പകരുമെന്ന് കേരള ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് യൂണിയന് ജില്ലാ കണ്വന്ഷന് അഭിപ്രായപ്പെട്ടു. ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഫയല്‍ ചെയ്ത നിരവധി കേസുകളിലെ കോടതി വിധി ഇത് വ്യക്തമാക്കുന്നു.
ജനങ്ങളില്‍ പകര്‍ച്ച വ്യാധി പകരുന്ന സാഹചര്യം സൃഷ്ടിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു കൊണ്ട് ഫല പ്രദമായി ഈ നിയമം നടപ്പിലാക്കി വരികയാണെന്നു കണ്വന്ഷന് ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡണ്ട് കെ.എസ്. ജോയ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.ജയരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ലൈജു ഇഗ്നേഷ്യസ് പൊതുജനാരോഗ്യ നിയമത്തെക്കുറിച്ച് സെമിനാര്‍ നടത്തി.
സ്തുത്യര്‍ഹമായ സേവനങ്ങള്‍ അനുഷ്ഠിച്ച പൊതുജനാരോഗ്യ പ്രവര്‍ത്തകരെ അനുമോദിച്ചു. സി.ടി.ഗണേശന്, സുരേന്ദ്രന് കല്ലേരി, സതീഷ്.സി.പി, പ്രമീള എ.ടി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എന്‍.പി. ഹമീദ് സ്വാഗതവും ശരത്കുമാര് പി.കെ നന്ദിയും പറഞ്ഞു.