മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം. വനംവകുപ്പ് താത്ക്കാലിക വാച്ചർ അച്ചപ്പന്റെ
ഭാര്യ രാധയാണ് (45) മരിച്ചത്. മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിന് സമീപം രാവിലെ പത്ത് മണിക്ക് ശേഷമാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ. വനത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിലാണ് കടുവയുടെ ആക്രമണമുണ്ടായത്. രാധ കാപ്പി പറിക്കാൻ പോയതായിരുന്നു. അച്ചപ്പനാണ് ബൈക്കിൽ രാധയെ കാപ്പിത്തോട്ടത്തിനടുത്ത് കൊണ്ടുവിട്ടത്. കാപ്പി പറിക്കുന്നതിനിടയിലാണ് രാധയെ കടുവ ആക്രമിച്ചത്. നൂറ് മീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയി. മൃതദേഹം പാതിഭക്ഷിച്ച നിലയിലാണ്. ഉച്ചയോടെ തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം കണ്ടെത്തിയത് ഒരു മാസത്തിനിടെ സം
സ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ആറാമത്തെ ആളാണ് രാധ. മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലാണ്.


സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. മൃതദേഹം സമീപത്തെ എസ്റ്റേറ്റ് ഓഫീസിലേക്ക് മാറ്റി. ഇവിടെനിന്ന് മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. സ്ഥലത്തെത്തിയ മന്ത്രി ഒ.ആര്.കേളുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞു.