അഴിയൂര്‍: കുടുംബശ്രീ സിഡിഎസ് മാതൃകാ പ്രവര്‍ത്തനത്തിന് അംഗീകാരമായി ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന
പരിപാടിയില്‍ പങ്കെടുക്കുന്നതിന് അവസരം ലഭിച്ച അഴിയൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയ്‌സണെ അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. കുടുംബശ്രീ മിഷന്‍ സംസ്ഥാനത്തു നിന്നും ആറ് പേരെ തെരഞ്ഞെടുത്തതില്‍ ഒരാളാണ് ബിന്ദു ജയ്‌സണ്‍.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ സ്‌നേഹോപഹാരം കൈമാറി. വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിഷ ആനന്ദ സദനം, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ റഹീം പുഴക്കല്‍ പറമ്പത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ഷാജി ആര്‍ എസ്, അസിസ്റ്റന്റ് സെക്രട്ടറി സുനീര്‍ കുമാര്‍ എം എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.