ഇടപെടല്‍ വേണമെന്ന് വയര്‍മെന്‍സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ആര്‍ടിഒ ഓഫീസര്‍മാര്‍ വാഹനപരിശോധന നടത്തുന്നത് പോലെ ഇലക്ട്രിക്കല്‍ ഇന്സ്പെക്ടറേറ് ഉദ്യോഗസ്ഥര്‍ കണ്‍സ്ട്രക്ഷന്‍ നടക്കുന്ന കെട്ടിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തണമെന്നും വയറിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത തൊഴിലാളികളുടെ ഉന്നമനത്തിന് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും വടകരയില്‍ നടന്ന അസോസിയേഷന് സംസ്ഥാന സമ്മേളനം അഭ്യര്‍ഥിച്ചു.
ടൗണ്‍ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ കെ.പി.ജ്യോതിഷ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് എം.എം.ബാബു അധ്യക്ഷത വഹിച്ചു.
സംസ്ഥാന രക്ഷാധികാരി പി.കെ.രാജന്,സംസ്ഥാന ട്രഷറര്‍ സി.കെ.ഭരതന്, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കെ.ഉണ്ണികൃഷ്ണന്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എന്‍ രത്നാകരന്, ജില്ലാ പ്രസിഡന്റ് കെ.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗിരീഷ് കുഞ്ഞുമോന് സ്വാഗതം പറഞ്ഞു. വൈകുന്നേരം വിവിധ കലാപരിപാടികള്‍ അരങ്ങേറി.