കൊയിലാണ്ടി: ഫൈന്‍ അടക്കാന്‍ എത്തിയ ആള് ട്രാഫിക് എഎസ്ഐയെ മര്‍ദിച്ചു. കൊയിലാണ്ടി ട്രാഫിക് സ്റ്റേഷനിലെ
എഎസ്ഐ സജീവനാണ് മര്‍ദനമേറ്റത്. ഇത് സംബന്ധിച്ച് എടക്കുളം സ്വദേശി നിഹാബ് അബൂബക്കറെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഫൈന്‍ അടക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ച് ഇറങ്ങിപ്പോയ ആള് തിരിച്ചെത്തി എഎസ്ഐയെ മര്‍ദിക്കുകയായിരുന്നു. ഇദ്ദേഹം താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. കൊയിലാണ്ടി പോലീസ് മൊഴി രേഖപ്പെടുത്തി.
