നാദാപരം: സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നാദാപുരത്ത് നടന്ന ജനകീയ സദസ് ശ്രദ്ധേയമായി. ബസ് റൂട്ട് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് ബസ് സര്‍വ്വീസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടണ് നാദാപുരത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജനകീയ സദസ് സംഘടിപ്പിച്ചത്. ഇ.കെ വിജയന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.തൂണേരി,കുന്നുമ്മല്‍ ബ്ലോക്കുകളുലേയും വിവിധ ഗ്രാമ പഞ്ചായത്തിലേയും ജന പ്രതിനിധികളും,ഉദ്യോഗസ്ഥരും ജനങ്ങളും

പങ്കെടുത്തു. വിവിധ പ്രദേശങ്ങളില്‍ പുതിയ റൂട്ടുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 65 അപേക്ഷകളാണ് ജനകീയ സദസില്‍ ലഭിച്ചത്. തൂണരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ അധ്യക്ഷത വഹിച്ചു.ആര്.ടി.ഒ വി.എ സഹദേവന്,വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി പ്രദീഷ്(വാണിമേല്‍),എന്‍ പത്മിനി(എച്ചേരി),സുധ

സത്യന്(തൂണേരി),നസീമ കൊട്ടാരത്തില്‍(ചെക്യാട്),ഷാജു ടോം,സി.കെ നാസര്‍,പി.കെ പുരുഷോത്തമന്,എം.കെ മജീദ്,എ.പി ഹരിദാസന്,സി.ഐ ഷാജന്,എസ്.ഐ സുരേഷ്ബാബു എന്നിവര്‍ സംബന്ധിച്ചു. വടകരയുലെ ജനകീയ സദസ് 24ന് വടകര ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ആര്.ടി ഒ അറിയിച്ചു.