വടകര: എക്സൈസ് റേഞ്ച് ഓഫീസ് വടകര വിമുക്തി പദ്ധതിയുടെ ഭാഗമായി പുത്തൂര്‍ കനവ് റസിഡന്‍സ് അസോസിയേഷന്റെ സഹകരണത്തോടെ
ലഹരിക്കെതിരെ ജാഗ്രതാ സംഗമം സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ.ശശി സംഗമം ഉദ്ഘാടനം ചെയ്തു. കനവ് റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ്് അജിത്ത്.കെ.ടി.കെ അധ്യക്ഷത വഹിച്ചു. ‘കുടുംബ ജീവിത വിദ്യാഭ്യാസം’ എന്ന വിഷയത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഷാജി.വി.വി ക്ലാസ്സെടുത്തു. നഗരസഭാ കൗണ്‍സിലര്‍മാരായ സുനിത രാജീവന്, എം.സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. കനവ് സെക്രട്ടറി അഡ്വ. ലതിക ശ്രീനിവാസ് സ്വാഗതവും ട്രഷറര്‍ ടി.ടി.ശ്രീജിത്ത് നന്ദിയും പറഞ്ഞു.















