സെമിനാർ നടത്തി. 1,79,82,403 രൂപ ഓൺ ഫണ്ട് ഉൾപ്പെടെ 12,19,27,010 രൂപയുടെ കരട് വാർഷിക പദ്ധതികൾ അംഗീകരിച്ചു.
കൈനാട്ടി രമ്യ ഓഡിറ്റോറിയത്തിൽ ചേർന്ന വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.മധുസൂദനൻ പദ്ധതി വിശദീകരണം നടത്തി.
സ്ഥിരം സമിതി അംഗങ്ങളായ സി.നാരായണൻ, ശ്യാമള പൂവ്വേരി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എം.വാസു, ജനപ്രതിനിധികളായ ശ്യാമള കൃഷ്ണാർപിതം, കെ.കെ. റിനീഷ് , വി.പി. അബൂബക്കർ , പ്രസാദ് വിലങ്ങിൽ,സി.പി. പ്രിയങ്ക, പി. ലിസ്സി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജീവൻ. വി സ്വാഗതവും അസിസ്റ്റന്റ സെക്രട്ടറി ടി.പി. അനീഷ് കുമാർ നന്ദിയും പറഞ്ഞു.