മുയിപ്പോത്ത്: സംസ്ഥാന സര്‍ക്കാര്‍ ലഹരിക്കെതിരെ നടത്തുന്ന ഓപ്പറേഷന്‍ തൂഫാനില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കാളികളാവണമെന്ന് കെപിസിസി സാംസ്‌കാര സാഹിതി
ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സാംസ്‌ക്കാരിക സദസ്സ് ആവശ്യപ്പെട്ടു. ലഹരി വിരുദ്ധ ദിനത്തില്‍ നടന്ന പരിപാടി ടി.പി.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ടി.എം.ബാലന്‍ അധ്യക്ഷത വഹിച്ചു. എം.കെ.സുരേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ നിഷ മലയില്‍, സ്വപ്‌ന.എം, മുന്‍ മെമ്പര്‍ എ.കെ.ഉമ്മര്‍, വിജയന്‍ ആവള, പട്ടയാട്ട് അബ്ദുള്ള, ദിനേശന്‍ എടക്കയില്‍, പി.പി.ഗോപാലന്‍, കെ.കെ.കുഞ്ഞബ്ദുള്ള, വി.കണാരന്‍, മര്‍ഷിദ വിളയാറ എന്നിവര്‍ സംസാരിച്ചു. വി.ദാമോദരന്‍ സ്വാഗതവും റിജു ആവള നന്ദിയും പറഞ്ഞു.















