വടകര: ജനുവരി 29,30,31 തിയ്യതികളില്‍ വടകരയില്‍ നടക്കുന്ന സിപിഎം ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനനഗരിയില്‍
പതാക ഉയര്‍ന്നു. കൊയിലാണ്ടിയിലെ രക്തസാക്ഷി പി.വി.സത്യനാഥന്റെ സ്മൃതിമണ്ഡപത്തില്‍നിന്ന് ആരംഭിച്ച പതാകജാഥയും വാണിമേലിലെ രക്തസാക്ഷി കെ.പി.കുഞ്ഞിരാമന്‍ സ്മൃതിമണ്ഡപത്തില്‍ നിന്ന് ആരംഭിച്ച കൊടിമരജാഥയും മേപ്പയിലില്‍ സംഗമിച്ച് പ്രകടനമായി നാരായണനഗറില്‍ എത്തിച്ചേര്‍ന്നു. ജില്ലാകമ്മിറ്റിയംഗം കെ. പുഷ്പജ പതാകയും ഏരിയാസെക്രട്ടറി ടി.പി.ഗോപാലന്‍ കൊടിമരവും ഏറ്റുവാങ്ങി. തുടര്‍ന്ന് പൊതുസമ്മേളനനഗരിയായ നാരായണനഗറിലെ സീതാറാം യെച്ചൂരി നഗറില്‍ സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു പതാക ഉയര്‍ത്തി. പൊതുയോഗത്തില്‍ ഒഞ്ചിയം ഏരിയാസെക്രട്ടറി ടി.പി. ബിനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി പി.മോഹനന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എ.പ്രദീപ് കുമാര്‍, കെ.കെ.ലതിക, ജില്ലാ
സെക്രട്ടേറിയറ്റംഗങ്ങളായ സി.ഭാസ്‌കരന്‍, എം.മഹബൂബ്, കെ.കെ.ദിനേശന്‍, ഏരിയാകമ്മിറ്റി അംഗം ടി.സി.രമേശന്‍ എന്നിവര്‍ സംസാരിച്ചു.

