വടകര: ഒരു കാലത്ത് സവര്ണസദ്യയെന്നു മുദ്രകുത്തപ്പെട്ട കവിത ഇന്ന് തോറ്റുപോകുന്ന മനുഷ്യന്റെ അഭയമായി മാറിയെന്ന്
പ്രശസ്ത നിരൂപകന് ഡോ.കെ.പി.മോഹനന് അഭിപ്രായപ്പെട്ടു. മലയാളകവിതയിലെ പുതുഭാവുകത്വം പ്രതീക്ഷ നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കോളജുകളിലെ യുവകവികള്‍ക്കായി വടകര സാഹിത്യ വേദി ഒരുക്കിയ കോഴിക്കോട് ജില്ലാതല കാവ്യോത്സവം-കവിതാശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കവിതയെഴുതാന്‍ കാവ്യസാക്ഷരത അനിവാര്യമാണെന്നും അതു പകരാന്‍ ശില്പശാലകള് ഉതകുമെന്നും ഡോ.കെ.പി.മോഹനന് പറഞ്ഞു.
കവി വീരാന്‍കുട്ടി അധ്യക്ഷനായി. ഡോ.എ.കെ.രാജന് ആമുഖഭാഷണം നടത്തി. പുറന്തോടത്ത് ഗംഗാധരന്, പി.പി.രാജന്, ഡോ.ജയശീ
വിജയരാഘവന്, ടി.കെ.വിജയരാഘവന് ടി.ടി.സതീഷ് പ്രസംഗിച്ചു.
വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ നടന്ന ശില്പശാലയില് ഇരുപത് കോളജുകളില്‍നിന്നുള്ള കവികള്‍ പങ്കെടുത്തു. ജില്ലയിലെ യുവകവികള്‍ നിരീക്ഷകരായും പങ്കെടുത്തു.
കവിത- അതിര്‍ത്തികള്‍, ആകാശങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ഒ പി സുരേഷ്, സോമന് കടലൂര്‍, രാജേന്ദ്രന് എടത്തുംകര, നിഷി ജോര്‍ജജ് എന്നിവര്‍ പങ്കെടുത്തു ശശികുമാര്‍ പുറമേരി മോഡറേറ്ററായി.
കവിതയുടെ നടനമുദ്രകള്‍ എന്ന വിഷയം സജയ് കെ വി അവതരിപ്പിച്ചു. കെ സി വിജയരാഘവന് മോഡറേറ്ററായി. പുതുവഴി നീ
വെട്ടുന്നാകില്‍ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സുകുമാരന്‍ ചാലിഗദ്ദ, ദുര്‍ഗാപ്രസാദ്, ധന്യ വേങ്ങച്ചേരി, ഡോ.കെ.എം ഭരതന് എന്നിവര്‍ സംവദിച്ചു.
കവിതയെ പാട്ടിലാക്കുമ്പോള്‍ എന്ന വിഷയത്തിലുള്ള സംവാദത്തില്‍ അജീഷ് ദാസന്, നിധീഷ് നടേരി, നന്ദന് മുള്ളമ്പത്ത് എന്നിവര്‍ പങ്കെടുത്തു. അവതരണ കവിതയുടെ വേദിയില്‍ ധന്യ വേങ്ങച്ചേരി, സുകുമാരന്‍ ചാലിഗദ്ദ, വിനീഷ് മണിയൂര്‍, എം.റുഖിയ എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ഥികളുടെ കവിതാവതരണത്തിനു വിജയന് മടപ്പള്ളി, റസാഖ് കല്ലേരി, നയീമ.കെ എന്നിവര്‍ നേതൃത്വം നല്കി. രാധാകൃഷ്ണന് എടച്ചേരി, കെ.പി.സീന, ടി.ജി.മയ്യന്നൂര്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. മലയാളത്തിലെ കാവ്യഗ്രന്ഥങ്ങളുടെ പ്രദര്‍ശനത്തിനു ബാബു കണ്ണോത്ത് നേതൃത്വം നല്കി.