അഴിയൂര്‍: കുഞ്ഞിപ്പള്ളി ടൗണില്‍ ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ദേശീയ പാതയില്‍ അടിപ്പാത
അനുവദിക്കണമെന്ന ആവശ്യവുമായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് എന്നിവരുമായി കുഞ്ഞിപ്പള്ളി സര്‍വകക്ഷി സമരസമിതി, വ്യാപാരി സംയുക്ത സമിതി നേതാക്കള്‍, കുഞ്ഞിപ്പള്ളി പരിപാലനകമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ചര്‍ച്ച നടത്തി. പ്രശ്നത്തിന്റെ ഗൗരവം ദേശീയ പാത അതോററ്ററിയെ അറിയിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസും കലക്ടറും പറഞ്ഞു. ചര്‍ച്ചകളില്‍ അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, സമര സമിതി നേതാക്കളായ ടി.ജി.നാസര്‍, പി.ബാബുരാജ്, എം.പി.ബാബു, എ.ടി.ശ്രീധരന്, യു.എ.റഹീം, പ്രദീപ് ചോമ്പാല, മുബാസ്
കല്ലേരി, കെ.പി.പ്രമോദ്, കെ.ഹുസ്സന്‍കുട്ടി ഹാജി, ആരിഫ് ബേക്ക്വെല്‍, കെ.റയീസ് എന്നിവര്‍ പങ്കെടുത്തു

