ചെമ്മരത്തൂര്‍: കാനഡയില്‍ ഫ്ലൈറ്റ് ഇന്‍സ്ട്രക്ടറായി നിയമനം ലഭിച്ച ഭരത് എസ്.ഗോവിന്ദ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി തല ജുഡോ
ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ഭുവന രാജഗോപാല്‍ എന്നിവരെ സന്തോഷ് മുക്ക് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു. അനുമോദന സംഗമം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍ ഉദ്ഘാടനം ചെയ്തു. കെ കെ ഗോപാലന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിനി വെള്ളാച്ചേരി, വി.കെ.സതീശന്, ടി പി രാമകൃഷ്ണന്, രഘുനാഥ് വെള്ളാച്ചേരി, ഒ പി രാജന്, പി എസ് രാജന് എന്നിവര്‍ സംസാരിച്ചു.
