വടകര: സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ‘ഭരണഘടനയും സനാതന ധര്‍മവും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ഡോ.ടി.എസ്.ശ്യാം കുമാര്‍ വിഷയാവതരണം നടത്തി. അഡ്വ. ഇ.വി.ലിജീഷ് മോഡറേറ്ററായി. വിനോദ് കൃഷ്ണ, ആര്.ബാലറാം,
പി.എം.ലീന എന്നിവര്‍ സംസാരിച്ചു. കെഎസ്ടിഎ വടകര, തോടന്നൂര്‍ സബ് ജില്ലാ കലാവേദി അവതരിപ്പിച്ച കലാപരിപാടി ആട്ടവും പാട്ടും അരങ്ങേറി.
