വടകര : 2024 നവംബർ 23 നു കേരള സർക്കാർ പുതുക്കി നിശ്ചയിച്ച ഹോൾസെയിൽ &
റീട്ടെയിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരുടെ മിനിമം വേതനം ഉടൻ നടപ്പിലാക്കണമെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽ & മെഡിക്കൽ ഷോപ്പ് വർക്കേഴ്സ് യൂണിയൻ ( സിഐടിയു ) വടകര ഏരിയാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.
ചില ഉടമകൾ കാണിക്കുന്ന നിഷേധ നിലപാടുകൾ പുനപരിശോധിക്കണമെന്ന് കൺവെൻഷൻ അഭ്യർത്ഥിച്ചു. സംഘടന സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എ.കെ. ബാലന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ ഏരിയാ സെക്രട്ടറി സി.വത്സകുമാർ സ്വാഗതവും ടി.കെ.പ്രകാശൻ നന്ദിയും പറഞ്ഞു.