പയ്യോളി: വ്യാജ ലോണ്‍ ആപ്പിലൂടെ ലോണ്‍ വാഗ്ദാനം ചെയ്ത് യുവാവിന്റെ കൈയില്‍ നിന്നു 82,240 രൂപ തട്ടിയ കേസില്‍ ഒരാളെ
കൂടി പയ്യോളി പോലീസ് അറസ്റ്റ്ചെയ്തു. കോഴിക്കോട് കൊമ്മേരി മേനിച്ചാലില്‍ മുജീബിനെയാണ് പയ്യോളി പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ്.എ.കെ അറസ്റ്റ് ചെയ്തത്.
പയ്യോളി സ്വദേശി സായൂജിനാണ് പണം നഷ്ടമായത്. 50,000 രൂപ വായ്പ എടുക്കാന്‍ ശ്രമിച്ച സായൂജില്‍ നിന്നു ക്രെഡിക്ട് സ്കോര്‍ കുറവാണ് എന്നതടക്കമുള്ള കാരണങ്ങള്‍ പറഞ്ഞു പണം വിവിധ അക്കൗണ്ടുകളിലേക്ക് അടപ്പിച്ചാണ് തട്ടിയത്. യുവാവിന് നഷ്ടപ്പെട്ട തുകയില്‍ 27,240 രൂപയടക്കം അടക്കം 98,0000 രൂപയാണ് പ്രതിയുടെ അക്കൗണ്ടില്‍ എത്തിയത്. ഈ തുക ചെക്ക് ഉപയോഗിച്ച്
പിന്‍വലിച്ചു കമ്മീഷന് കൈപ്പറ്റി മറ്റൊരാള്ക്ക്കൈമാറുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്നാണ് അറസ്റ്റ്. ഈ കേസില്‍ പയ്യോളി സ്വദേശി ശ്രീകാന്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റ്പ്രതികള്‍ മുന്‍കൂര്‍ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുകയാണ്. എസ്ഐ ശ്രീജിത്ത്, എഎസ്ഐ ബിജു, സിപിഒ രൂപേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പയ്യോളി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.