വടകര: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, 12-ാം
ശമ്പള പരിഷ്‌കരണ കമ്മീഷന്‍ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്‌കരണ കുടിശിക പൂര്‍ണ്ണമായും അനുവദിക്കുക, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കുക, മെഡിസെപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കുക, കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അധ്യാപക-സര്‍വീസ് സംഘടന സമര സമിതി 22ന് പണിമുടക്കും. സമരം വിജയിപ്പിക്കുന്നതിനായി രൂപവത്കരിച്ച സമര സഹായ സമിതി യോഗം എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പി.അനീഷ് അധ്യക്ഷത വഹിച്ചു. കെജിഒഎഫ് നേതാവ് അനീഷ് ഫ്രാന്‍സിസ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം റാം മനോഹര്‍, പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ അംഗം കെ.ജയപ്രകാശ്, ആര്‍.സത്യനാഥന്‍, എന്‍.കെ.മോഹനന്‍, വിജീഷ്.ടി.എം, അമൃതരാജ് എന്നിവര്‍ സംസാരിച്ചു. എല്‍.വി.ബാബു സ്വാഗതം പറഞ്ഞു.
സമര സഹായ സമിതി ചെയര്‍മാനായി ഇ. രാധാകൃഷ്ണനേയും കണ്‍വീനര്‍ ആയി കെ.അമൃതരാജിനെയും ഉള്‍പ്പെടുത്തി 51 അംഗ
സമര സഹായ സമിതി രൂപവത്കരിച്ചു.

സമര സഹായ സമിതി ചെയര്‍മാനായി ഇ. രാധാകൃഷ്ണനേയും കണ്‍വീനര്‍ ആയി കെ.അമൃതരാജിനെയും ഉള്‍പ്പെടുത്തി 51 അംഗ
