കൂറ്റൻ തണൽ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കായപ്പനച്ചി വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. റോഡരികിലെ കൂറ്റൻ തണൽമരങ്ങളാണ് റോഡിനും സമീപത്തെ വീടുകൾക്കും ഭീഷണിയായത്. കാലവർഷത്തിൽ അപകടാവസ്ഥയിലായ മരങ്ങളിൽ ചിലത് കഴിഞ്ഞ ദിവസം പെയ്ത മഴ യിൽ കൂടൂതൽ അപകടഭീഷണിയിലായി. രണ്ട് വലിയ മരങ്ങൾ സമീപത്തെ പുഴക്കര ഷൈജുവിന്റെ വീടിന്റെ മേൽക്കൂരയിലേക്ക് ചരിഞ്ഞ നിലയിലാണ്. വേരുകൾ പൊങ്ങി സംസ്ഥാന പാതപാതയുടെ
ടാറിംഗ് തകർന്ന നിലയിലുമാണ്. നേരത്തേ പുഴയിലേക്ക് കടപുഴകി വീണ മരങ്ങൾ ഇതുവരെ മുറിച്ചു മാറ്റിയിട്ടില്ല. എം.ടി.രാഹുലൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം.കെ. പ്രേമദാസ്,എം.സി.മോഹനൻ,വിനോദൻ പുറാത, അഖിലേഷ് വരയത്ത്, ഷൈജു പുഴക്കര, വരയത്ത് കുഞ്ഞിരാമൻ, പുതുക്കൂൽ ഇബ്രാഹിം,പി. രസിൽ രാജ് ,ബിജു പുറാത, എം.ടി. സജിത്ത് എന്നിവർ സംസാരിച്ചു.