Saturday, May 10, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

മം​ഗ​ളൂ​രു​വി​ലെ ബാ​ങ്കി​ൽ പ​ട്ടാ​പ്പ​ക​ൽ വ​ൻ ക​വ​ർ​ച്ച; 15 കോ​ടി ത​ട്ടി​യെ​ടു​ത്തു

January 17, 2025
in ദേശീയം
A A
മം​ഗ​ളൂ​രു​വി​ലെ ബാ​ങ്കി​ൽ പ​ട്ടാ​പ്പ​ക​ൽ വ​ൻ ക​വ​ർ​ച്ച; 15 കോ​ടി ത​ട്ടി​യെ​ടു​ത്തു
Share on FacebookShare on Twitter

മം​ഗ​ളൂ​രു: മു​ഖം മ​റ​ച്ചെ​ത്തി​യ ആ​റം​ഗ സാ​യു​ധ സം​ഘം സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന് 15 കോ​ടി​യി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും അ​ഞ്ച് ല​ക്ഷം രൂ​പ​യും കൊ​ള്ള​യ​ടി​ച്ചു. മം​ഗ​ളൂ​രു ഉ​ള്ളാ​ൾ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കോ​ട്ടേ​ക്ക​ർ കാ​ർ​ഷി​ക സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ കെ.​സി റോ​ഡ് ശാ​ഖ​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം. മു​സ്‌​ലിം ഭൂ​രി​പ​ക്ഷ മേ​ഖ​ല​യാ​യ ബി.​സി റോ​ഡി​ലെ ക​ട​ക​മ്പോ​ള​ങ്ങ​ൾ ജു​മു​അ ന​മ​സ്കാ​ര​ത്തി​നാ​യി അ​ട​ച്ച​തി​നാ​ൽ ടൗ​ൺ വി​ജ​ന​മാ​യ സ​മ​യ​ത്താ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. തോ​ക്കു​ക​ളും വാ​ളു​ക​ളു​മാ​യി ബാ​ങ്കി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ 30-35 പ്രാ​യം തോ​ന്നി​ക്കു​ന്ന ആ​ക്ര​മി​സം​ഘം മൂ​ന്ന് വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് ജീ​വ​ന​ക്കാ​രേ​യും സി.​സി.​ടി.​വി ടെ​ക്നീ​ഷ്യ​നെ​യും തോ​ക്കി​ൻ മു​ന​യി​ൽ നി​ർ​ത്തി. എ​തി​ർ​ത്താ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ക​വ​ർ​ച്ച​ക്കാ​ർ ബാ​ങ്കി​ന്റെ ലോ​ക്ക​ർ ബ​ല​മാ​യി തു​റ​ന്ന് ആ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി ചാ​ര​നി​റ​ത്തി​ലു​ള്ള ഫി​യ​റ്റ് കാ​റി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത ക​ട​യി​ൽ ആ​ഹാ​രം ക​ഴി​ക്കാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ബ​ഹ​ളം കേ​ട്ട് ബാ​ങ്കി​ലേ​ക്ക് ചെ​ന്നെ​ങ്കി​ലും അ​വ​രെ​യും സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തി. കു​ട്ടി​ക​ളോ​ട് ക​ന്ന​ഡ​യി​ലും ബാ​ങ്ക് ജീ​വ​ന​ക്കാ​രോ​ട് ഹി​ന്ദി​യി​ലു​മാ​ണ് സം​ഘം സം​സാ​രി​ച്ച​തെ​ന്ന് ദൃ​ക്സാ​ക്ഷി മൊ​ഴി​ക​ൾ ഉ​ദ്ധ​രി​ച്ച് പൊ​ലീ​സ് പ​റ​ഞ്ഞു. ബാ​ങ്കി​ലെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ കേ​ടാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​ത് ശ​രി​യാ​ക്കു​ന്ന സ​മ​യം കൂ​ടി​യാ​ണ് ആ​ക്ര​മി​ക​ൾ ക​വ​ർ​ച്ച​ക്ക് തി​ര​ഞ്ഞെ​ടു​ത്ത​ത്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​ടെ​യും മ​റ്റ് അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഉ​ള്ളാ​ൾ പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​വ​രു​ക​യാ​ണ്. ര​ക്ഷ​പ്പെ​ടാ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ ക​ണ്ടെ​ത്തു​ന്ന​തി​ന് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

RECOMMENDED NEWS

എടത്തുംകര കുനിയില്‍ മീനാക്ഷി അമ്മ അന്തരിച്ചു

5 months ago
കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 15 കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കണ്ണൂരില്‍ ബൈക്ക് മറിഞ്ഞ് ഒരു മരണം; ഭാര്യക്കും മകനും പരിക്ക്

2 weeks ago
ദിണ്ടിഗലിൽ വാഹനാപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം, കുട്ടികളടക്കം 10 പേർക്ക് പരിക്കേറ്റു

ദിണ്ടിഗലിൽ വാഹനാപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം, കുട്ടികളടക്കം 10 പേർക്ക് പരിക്കേറ്റു

4 months ago
ചോളംവയല്‍ പുളിയുള്ളകണ്ടിയില്‍ ചന്ദ്രന്‍ അന്തരിച്ചു

ചോളംവയല്‍ പുളിയുള്ളകണ്ടിയില്‍ ചന്ദ്രന്‍ അന്തരിച്ചു

2 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal