വടകര: മലയാള കഥാസാഹിത്യത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള, അന്തരിച്ച പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ
എം.സുധാകരന്റെ തെരഞ്ഞെടുത്ത കഥകളടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം ഓഗസ്റ്റ് 28 ന് വടകര ടൗണ്‍ ഹാളില്‍ നടക്കും. ഇതിനായി അനുസ്മരണ സമിതിക്ക് രൂപം നല്കി. വടകര കചിക ആര്‍ട്ട് ഗ്യാലറിയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.രാധാകൃഷ്ണനെ ചെയര്‍മാനായും കവി ശിവദാസ് പുറമേരിയെ കണ്‍വീനറായും തെരഞ്ഞെടുത്തു.
പുസ്തക പ്രകാശനത്തിന്റെ പോസ്റ്റര്‍ ടി.രാധാകൃഷ്ണന് ചിത്രകാരന് സീറോ ബാബുവിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.
ചടങ്ങില്‍ സംവിധായകന് പ്രവീണ്ചന്ദ്രന് മൂടാടി, കവി ശിവദാസ് പുറമേരി, ആര്‍ട്ടിസ്റ്റ് രമേശ് രഞജനം, ടി.രാധാകൃഷ്ണന്, സീറോ ബാബു, അജയന് പുത്തൂര്‍, പി.എം.സലീം, വി.ശശീന്ദ്രന്, ഒ.ബാബു, സുരേഷ് ബാബു.എന്‍, ആനന്ദ്.പി, ഹമീദ് പൈങ്ങോട്ടായി, സുലിന്
തുടങ്ങിയവര്‍ സംസാരിച്ചു.
22 ന് രാത്രി 7 മണിക്ക് ഓണ്‍ലൈനായി നടക്കുന്ന കവര്‍ പ്രകാശന ചടങ്ങില്‍ എല്ലാവരും പങ്കെടുക്കണമെന്ന് അനുസ്മരണ സമിതി അഭ്യര്‍ഥിച്ചു