കൊച്ചി: നടി ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്ത് യുവജന
കമീഷന്. വാര്‍ത്താ ചാനലുകളിലൂടെ സ്ത്രീത്വത്തെ നിരന്തരമായി അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ദിശ എന്ന സംഘടന നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തില്‍ പോലീസിനോട് കമ്മീഷന് റിപ്പോര്‍ട്ട് തേടി. അതിജീവിതകളെ അപമാനിക്കുന്നവരെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കരുതെന്ന് യുവജനകമീഷന്‍ അധ്യക്ഷന്‍ ഷാജര്‍ അഭിപ്രായപ്പെട്ടു.
ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയത്. കൂടാതെ തൃശൂര്‍
സ്വദേശി സലിമും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു.
ഹണി റോസിന്റെ വസ്ത്രധാരണം മാന്യമല്ലെന്ന തരത്തിലായിരുന്നു രാഹുല്‍ ഈശ്വര്‍ ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചത്. ഹണി റോസിന്റെ വസ്ത്രവും ബോബി ചെമ്മണൂരിന്റെ പെരുമാറ്റവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും ബോബിയുടെ വാക്കുകള്‍ക്ക് ഡീസെന്‍സി വേണമെന്നത് പോലെ ഹണിയുടെ വസ്ത്രത്തിനും ഡീസന്‍സി വേണമെന്നും രാഹുല്‍ പറഞ്ഞു.
ബോബി ചെമ്മണൂരിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് ഹണി റോസ് നിയമനടപടി സ്വീകരിച്ചത്. പൊതുമധ്യത്തില്‍ രാഹുല്‍ നടത്തുന്ന പരാമര്‍ശങ്ങളെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് താനും കുടുംബവും എന്ന് ഹണി വ്യക്തമാക്കിയിരുന്നു.