മനാമ: വേൾഡ് കെഎംസിസിയുടെ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട കെഎംസിസി
ബഹ്‌റൈൻ മുൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കലിനെ കെഎംസിസി ബഹ്‌റൈൻ കമ്മിറ്റി ആദരിച്ചു. കെഎംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി ഷാൾ അണിയിച്ചു.
ആക്ടിങ് പ്രസിഡന്റ് എ.പി. ഫൈസൽ, ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, ട്രഷറർ കെ.പി. മുസ്തഫ, ഭാരവാഹികളായ ഷാഫി പാറക്കട്ട, സഹീർ കാട്ടാമ്പള്ളി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, അഷ്‌റഫ് കാട്ടിൽ പീടിക എന്നിവർ സംബന്ധിച്ചു.