വടകര: കടൽക്ഷോഭം രൂക്ഷമായ താഴെ അങ്ങാടി മുകച്ചേരിഭാഗത്ത് കടൽഭിത്തി പുനരുദ്ധാരണത്തിനായി 2.54 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി കെ.കെ രമ എം.എൽ.എ അറിയിച്ചു. കടൽക്ഷോഭമുണ്ടാകുമ്പോൾ വടകര മേഖലയിൽ ഏറെ ദുരിതത്തിലാകുന്ന പ്രദേശമാണിത്. നേരത്തെയുണ്ടായ കടൽഭിത്തി തകർന്ന നിലയിലാണ്

ഇവിടെ. കഴിഞ്ഞ കടൽക്ഷോഭ കാലത്ത് തന്നെ ഇറിഗേഷൻ വകുപ്പിന് ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. ഇതിലാണ് ഇപ്പോൾ ഭരണാനുമതിയായിരിക്കുന്നത്. സാങ്കേതിക അനുമതി ലഭിച്ചാൽ ടെണ്ടർ നടപടികളടക്കം പൂർത്തിയാക്കി പദ്ധതി എത്രയും വേഗം നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.എൽ.എ അറിയിച്ചു.