നാദാപുരം: പാലിയേറ്റീവ് ദിനത്തിൽ നാദാപുരം സിസിയുപി സ്ക്കൂൾ പാലിയേറ്റീവ്
ഉപകരണങ്ങൾ നാദാപുരം പാലിയേറ്റീവ് കെയറിന് സമർപ്പിച്ചു. യോഗത്തിൽ സുനിത പി.പി. അധ്യക്ഷത വഹിച്ചു. മാനേജർ കെ. ബാലകൃഷ്ണൻയോഗം ഉദ്ഘാടനം ചെയ്തു.
പാലിയേറ്റീവ് സന്ദേശം നാദാപുരം പാലിയേറ്റിവ് കെയർ ചെയർമാൻ കെ. ഹേമചന്ദ്രൻ നൽകി. നിഖിൽ കൃഷ്ണൻ, കെ. ശ്രീജ, അബ്ദുൾ സലാം, വി.കെ.അഷ്റഫ്, സയീദ വാണിമേൽ പ്രസംഗിച്ചു.