എടച്ചേരി: വയനാട്, വിലങ്ങാട് ദുരിതബാധിതർക്കായി ജില്ലാ ലൈബ്രറി കൗൺസിൽ നിർമ്മിച്ചു നൽകുന്ന വീടിൻ്റെ ധനശേഖരണാർത്ഥവും മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസനിധിയുടെ ഫണ്ട് ശേഖരണത്തിനുമായി വിജയകലാവേദി ആൻ്റി ഗ്രന്ഥാലയം അതിജീവനത്തിൻ്റെ ചായക്കടയും ഗാനവിരുന്നു സംഘടിപ്പിച്ചു. ഫണ്ട് ശേഖരണം ജനകീയ

പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഇ.കെ വിജയൻ എം എൽ എ ഉൽഘാടനം ചെയ്തു. പ്രേമചന്ദ്രൻ കെ. ടി. കെ അധ്യക്ഷത വഹിച്ചു രാജീവ് വള്ളിൽ സ്വാഗതവും കെ. ഹരീന്ദ്രൻ നന്ദിയും പറഞ്ഞു. പ്രശസ്ത ഗായകൻ പി.സി. മഹേഷിൻ്റെ നേതൃത്വത്തിൽ സീ കേരളം റിയാലിറ്റിഷോ താരം മാനസമനോജ് ഉൾപ്പടെ നിരവധി ഗായകർ ഗാനമാലപിച്ചു.