പയ്യോളി: ദേശീയപാതയില്‍ അയനിക്കാടിനു സമീപം കളരിപ്പടിയില്‍ ബസ് നിയന്ത്രണം വിട്ട് സമീപത്തെ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ പയ്യോളിയിലെയും വടകരയിലെയും വിവിധ ആശുപത്രികളില്‍

പ്രവേശിപ്പിച്ചു. വടകര-കൊയിലാണ്ടി റൂട്ടിലോടുന്ന സാരംഗ് ബസാണ് അപകടത്തില്‍പെട്ടത്. എതിരെ വന്ന ഓട്ടോറിക്ഷയെ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ ഇടിച്ചതിന് ശേഷം ദേശീയ പാതയോരത്ത് അടുക്കിവെച്ച കോണ്‍ക്രീറ്റ് ഇന്റര്‍ലോക്കില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഇരുപഞ്ചിലേറെ പേര്‍ക്കെങ്കിലും പരിക്കു പറ്റിയിട്ടുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ല.