ചെറുവണ്ണൂര്‍: പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി ചെറുവണ്ണൂരില്‍ സന്ദേശ റാലി നടത്തി. ചെറുവണ്ണൂര്‍
ഗ്രാമപഞ്ചായത്ത് പാലിയേറ്റീവിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ പാലിയേറ്റീവ് സംഘടനകളായ ക്രസന്റ് കെയര്‍ ഹോം, സുരക്ഷ പാലിയേറ്റീവ് എന്നിവയുടെ പ്രവര്‍ത്തകരും ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി അധ്യാപികമാര്‍ തുടങ്ങിയവരും അണിനിരന്ന റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.ഷിജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു. ടൗണ്‍ചുറ്റി തിരികെ പഞ്ചായത്ത് ഓഫീസ് പരിസരത്ത് എത്തിച്ചേര്‍ന്നു. തുടര്‍ന്നു നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്‍.ആര്.രാഘവന്റെ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ.കെ.ഉമ്മര്‍, ടി.കെ.രാധ, ടി.അബ്ദുള്‍ലത്തീഫ്, ടി.പി ചന്ദ്രന്,
ബിജു, പുഷ്പ, ഷര്‍മിള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജെഎച്ച്ഐ മുസ്തഫ സ്വാഗതവും കെ.എം.ദിജേഷ് നന്ദിയും പറഞ്ഞു.

