വടകര: ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്തവരും സേവനത്തിലിരിക്കുന്നവരും ഒത്തുകൂടി
സൗഹൃദം പങ്കുവെച്ചു. റിട്ട. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ:പി.ടി. ഗോപാലന് സ്നേഹകൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
റിട്ട.ലേ സെക്രട്ടറി പി.പി. സുരേന്ദന് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഡോക്ടര്‍മാരായ ടി.എസ്. ബാലന്, സുരേശന്, എം.വി ഹരിദാസ്, സി.ജി. ശ്രീകല, എം.പ്രേംരാജ്, മിനി, പി.സി. ഹരിദാസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജയരാജന്. റസിയാബി, ടി.പ്രമീള, റജി തോമസ്, .എം.എം. ശ്രീനിവാസന്, ബിജു പ്രശാന്ത്, ബാലന് കുഴിക്കാളി, ബാബുരാജ്, കെ.പി. രതീശന് എന്നിവര്‍ സംസാരിച്ചു.
പങ്കെടുത്തവര്‍ ആ കാലഘട്ടത്തിലെ അനുഭവങ്ങള്‍ പങ്കുവച്ചു. കലാപരിപാടികളുമുണ്ടായി.